
കഴിഞ്ഞ ദിവസം ശരത് കുമാറിന്റെ വീട്ടിലും ആരോഗ്യ മന്ത്രി സി. വിജയഭാസ്കറിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ഇരുവരുടെയും ചെന്നൈയിലെ വസതിയിലായിരുന്നു റെയ്ഡ്. അണ്ണാ ഡിഎംകെ ശശികല പക്ഷത്തിന്റെ സ്ഥാനാർഥി ടി.ടി.വി ദിനകരനുവേണ്ടിയാണ് ശരത് കുമാർ രംഗത്തുള്ളത്. ശശികലയുടെ ബന്ധുകൂടിയാണ് ദിനകരൻ. ഇയാൾ നേരത്തെ അഴിമതികേസിൽ ജയിലിലായിട്ടുണ്ട്. ശശികല പക്ഷത്തിന് വോട്ട് നല്കണമെന്ന് ആവശ്യപ്പെട്ട് പണം നല്കുന്ന വീഡിയോ നേരത്തെ പുറത്തായിരുന്നു. ഇതിനെ തുടർന്നാണ് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.