ചെന്നൈ: യുവനടിക്ക് നേരേ തമിഴ് സിനിമയിലെ ഉന്നതനായ താരം ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ. ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മദ്യപിച്ചെത്തിയ നടൻ യുവനടിക്ക് നേരേ അക്രമം നടത്തുകയായിരുന്നു. തന്റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായതെന്ന് രാധിക പറഞ്ഞു.
ഇപ്പോൾ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വർഷങ്ങൾക്ക് മുൻപ് നടന്ന ലൈംഗികാതിക്രമ ശ്രമത്തിന്റെ കാര്യമാണ് രാധിക വെളിപ്പെടുത്തിയത്.
ഞാൻ ആ നടനോട് ദേഷ്യപ്പെട്ടു. സംഭവം ഞാൻ കണ്ടെന്ന് അറിഞ്ഞതോടെ നടൻ അവിടെ നിന്നും പോയി. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും താരം പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക കൂട്ടിച്ചേർത്തു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.
മലയാള സിനിമാ മേഖലയിലാണ് ഇത്തരം പ്രശ്നങ്ങളുളളതെന്നും കോളിവുഡിൽ സത്രീകൾക്ക് നേരെ യാതൊരു തരത്തിലുമുള്ള അതിക്രമങ്ങളും നടക്കുന്നില്ലന്ന് തമിഴ് സിനിമയിലെ പുരുഷ താരങ്ങൾ അവകാശപ്പെടുമ്പോഴാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ.