കുണ്ടറ: പേരയം മുളവനയിൽ ഭാര്യയുടെ ജ്യേഷ്ഠത്തി രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന കേസിലെ പ്രതി ലാൽ കുമാറിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതി കുറ്റം സമ്മതിച്ചതായി കുണ്ടറ പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട രാധികയുടെ സ്വന്തം പേരിലുള്ള കുടുംബ വീട്ടിൽനിന്നും താനും ഭാര്യയും മക്കളും മാറിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും,
രാധികയുടെ കാലശേഷം അവരുടെ പേരിലുള്ള വീടും പുരയിടവും തന്റെ ഭാര്യയും കൊല്ലപ്പെട്ട രാധികയുടെ അനുജത്തിയുമായ ഷീബയ്ക്ക് കിട്ടുമെന്നപ്രതീക്ഷ നഷ്ടപ്പെടുത്തിക്കൊണ്ട്,
രാധിക അയൽക്കാരനായ പ്രവീൺ കുമാറിനെ വിവാഹം ചെയ്തതുമാണ് ലാൽ കുമാറിനെ പ്രകോപിതനാക്കിയത്.
അമ്മ സരസമ്മയും ഭാര്യ ഷീബയും അമ്പലത്തിൽ പോയ സമയത്താണ് കൊലപാതകം നടത്തിയത്. രാധിക അണിഞ്ഞിരുന്ന ഷാൾ തന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
രാധികയും പ്രവീൺ കുമാറുമായുണ്ടായിരുന്ന ബന്ധം തകർക്കാൻ ഷീബയും ലാൽകുമാറും പല അടവുകളും ഭീഷണികളും പ്രയോഗിച്ചെങ്കിലും ഫലിക്കാതെ വന്നപ്പോഴാണ് ഷീബ പ്രവീൺ കുമാറിനെതിരെ കള്ളക്കഥകൾ ചമച്ച് കുണ്ടറ പോലീസിൽ പരാതി നൽകിയത്.
തന്നെ നിരന്തരമായി ശല്യപ്പെടുത്താൻ തുടങ്ങിയതാണ് പ്രവീണു മായുള്ള വിവാഹം പെട്ടെന്ന് തന്നെ നടത്തിയതും ലാൽ കുമാറിനോടും കുടുംബത്തോടും വീട്ടിൽ നിന്നും ഒഴിവായി തരണമെന്നാവശ്യപ്പെട്ടതും.
രാധികയുടെഅമ്മയേയും സഹോദരി ഷീബയേയും പോലീസ് ചോദ്യം ചെയ്തു വരുന്നു.