കൊടുവായുർ: രണ്ട് ദിവസങ്ങളിലായി നടക്കുന്ന കേരളപുരം അഗ്രഹാരം ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ രഥമഹോത്സവത്തിന് നാളെ തുടക്കമാവും. ജില്ലയിൽ പ്രധാന ഉത്സവങ്ങളിലെന്നായതിനാൽ സമീപ ജില്ലകളിൽ നിന്നും കൊയന്പത്തൂരിൽ് നിന്നുമായി ക്ഷേത്ര ദർനത്തിനായി ആയിരങ്ങൾ എത്തും.ഈ ക്ഷേത്ര ഐതിഹ്യത്തെപ്പറ്റി വർഷങ്ങൾക്ക് മുൻപ് എണ്പത്കാരിയായ ലക്ഷ്മി അമ്മ ദക്ഷിണകാശിയിൽ നിന്നും ശിവലിംഗ വിഗ്രഹങ്ങൾ കൊണ്ട് വന്ന് കൊടുവായൂർ,കൊല്ലങ്കോട്,കൽപ്പാത്തി അഗ്രഹാരങ്ങളിൽ ആചാരാനുഷ്ഠാനങ്ങളേടെ പ്രതിഷ്ടിച്ചു.
ചിതംബര ക്ഷേത്ര വാസ്തു പ്രകാരമാണ് കൊടുവായൂർ കേരളപുരത്ത് അസ്തമയ സൂര്യനെ അഭിമുഖമായി പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ക്ഷേത്രാങ്കണത്തിലുള്ള ബോധി വൃക്ഷമാണെന്ന സങ്കൽപ്പത്തിലാണ് ജനം തൊഴുതുവരുന്നത്.
ഈ വൃക്ഷത്തിന് ബ്രന്മാവ്,വിഷ്ണു,മഹേശ്വരൻ എന്നിവരുടെ സ്പർശനം ഉണ്ടെന്നതാണ് വിശ്വാസികളുടെ സങ്കൽപ്പം. അന്പലത്തിന് വടക്കു ഭാഗത്ത് നിന്നുള്ള ക്ഷേത്ര കുളത്തിലാണ് കുളത്തേരിൽ ദേവ·ാരെ എഴുന്നേള്ളിപ്പിക്കുന്നത്.ദർശനത്തിന് പുലർച്ച സമയത്ത് ഭക്തജനങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്താറുണ്ട്.നാളെ ഉച്ചയ്ക്ക് 2നാണ് ഓന്നാം ദിന തേർ ഗ്രാമ പ്രദിക്ഷണം.