തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അപ്പുണ്ണിയെ പിടിയിൽ. കായംകുളത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ചിക്കൻപോക്സ് ബാധിച്ചതിനെത്തുടർന്ന് ഇയാൾ ഒളിസങ്കേതത്തിൽ ചികിത്സയിലായിരുന്നു.
നേരത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് അപ്പുണ്ണിക്കുവേണ്ടി പോലീസ് സംഘം അന്വേഷണം നടത്തിയിരുന്നു. ഇന്നലെ രാത്രിയാലാണ് അപ്പുണ്ണിയെ പോലീസ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്ത് പോലീസ് കേന്ദ്രത്തിൽവച്ച് ചോദ്യം ചെയ്യുകയാണ്.അറസ്റ്റ് ഇന്ന് രാത്രിയോടെ രേഖപ്പെടുത്തും.