ഇന്ന് ലോക റേഡിയോദിനം. 1923ലാണ് ഇന്ത്യയില് ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. ഇതിന്റെ ആദരസൂചകമായാണ് റേഡിയോ ദിനം ആചരിക്കുന്നത്.
ചായപ്പീടികയിലിരുന്ന് റേഡിയോയിലൂട കേട്ട എത്രയെത്ര മനോഹര ഗാനങ്ങളാണ് നമ്മുടെയൊക്കെ ഉള്ളിലുള്ളത്. പണ്ടൊക്കെ മിക്ക വീടുകളിലും റേഡിയോ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യകളുമായി എഫ്എം എന്ന നാമം സ്വീകരിച്ച് മാറ്റത്തിന് വിധേയമായിരിക്കുകയാണ് ഇന്ന് റേഡിയോ. പുതിയ കാലത്ത് നിന്നും ഒന്നു പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്പോൾ ഉറപ്പായും ഒരുപിടി നല്ല ഓർമകൾ റേഡിയോ നമുക്ക് സമ്മാനിക്കും.