എംആര്ഐ സ്കാനിംഗിന് വന്ന യുവതിയുടെ നഗ്നത മൊബൈല് കാമറയില് പകര്ത്തിയ റേഡിയോഗ്രാഫര് കടയ്ക്കല് ചിതറ മാത്തറ നിധീഷ് ഹൗസില് അനിരുദ്ധന്റെ മകന് അംജിത്ത് കുറഞ്ഞ പുള്ളിയല്ല.
ഇന്നും ഇന്നലെയുമല്ല ഇയാള് ഈ പരിപാടി തുടങ്ങിയിട്ടെന്ന വിവരമാണ് ഇപ്പോള് പുറത്തു വരുന്നത്. സ്കാനിംഗിനു വന്ന ഇരുപത്തിമൂന്നോളം സ്ത്രീകളുടെ നഗ്നതയാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.
എംആര്ഐ സ്കാനിംഗിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ജാഗ്രതയാണ് ഇയാള് പിടിയിലാകാന് കാരണമായത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അടൂര് ഹൈസ്കൂള് ജംഗ്ഷനിലെ ദേവി സ്കാന്സില് യുവതി എംആര്ഐ സ്കാനിംഗിന് എത്തിയത്.
വസ്ത്രം മാറി വന്ന യുവതിയ്ക്ക് ഇയാളുടെ പോക്കറ്റിലെ മൊബൈലിന്റെ കാമറ കണ്ട് അപായം മണത്തു. മൊബൈലിന്റെ ഫ്ളാഷ് ലൈറ്റും ഓണായിരുന്നു.
സംശയം തോന്നിയ യുവതി വിവരം പോലീസില് വിവരം അറിയിയിക്കുകയായിരുന്നു. രാത്രി ഏഴുമണിയോടെ ഇയാളെ കസ്റ്റഡിയില് എടുത്തു.
മൊബൈല് ഫോണ് വാങ്ങി നോക്കിയ പോലീസ് ഉദ്യോഗസ്ഥര് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒന്നും രണ്ടുമല്ല 23 വീഡിയോകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവന് സ്കാനിംഗ് സെന്ററില് നിന്നും പകര്ത്തിയതായിരുന്നു.
പെണ്കുട്ടിയുടെ മൊഴി വാങ്ങി രാത്രി തന്നെ കേസ് രജിസ്റ്റര് ചെയ്തു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങള് സ്കാനിംഗ് സെന്റര് ഉടമകള് നടത്തിയെങ്കിലും വിജയിച്ചില്ല.
ദേവി സ്കാന്സ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല. സംഭവത്തില് പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകള് സ്കാനിംഗ് സെന്ററിലേക്ക് മാര്ച്ച് നടത്തി.