മാതാപിതാക്കളുടെ സ്നേഹവും കരുതലും കാണിക്കുന്ന ഒരുപാട് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അതുപോലെ ഒന്നാണ് ഇതും. ഗുഡ് ന്യൂസ് മൂവ്മെന്റാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
തന്റെ മകൻ സ്റ്റീഫന്റെ റിട്ടയർമെന്റിന് സർപ്രൈസായി ആശംസകൾ പറയാൻ വിളിക്കുന്ന 94 -കാരിയായ ഒരു അമ്മയുടേതാണ് വീഡിയോ. 94 വയസ്സുള്ള അമ്മ മകന്റെ റിട്ടയർമെന്റ് ദിവസം അദ്ദേഹത്തെ കൺഗ്രാജുലേറ്റ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ലൈവ് ഷോയിലാണ് മകനെ കൺഗ്രാജുലേറ്റ് ചെയ്യാൻ വിളിച്ചത്.
റേഡിയോ ജോക്കി സംസാരിക്കുന്നതാണ് വീഡിയോയിൽ ആദ്യം കേൾക്കുന്നത്. സംസാരിച്ചോളൂ ഇത് ലൈവാണ് എന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ, സ്റ്റീവന്റെ 94 -കാരിയായ അമ്മ സംസാരിക്കുന്നത് കേൾക്കാം.
‘ഹായ്, സ്റ്റീവൻ. ഇത് നിന്റെ 94 -കാരിയായ അമ്മയാണ് വിളിക്കുന്നത്. പാറ്റിയും ഞാനും മിഡിൽടൗണിൽ നിന്റെ ഷോ കേൾക്കുകയാണ്. റിട്ടയർമെന്റിന് നിന്നെ കൺഗ്രാജുലേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, ചെയ്യുന്നതെന്തിലും നീ വിജയിക്കുമെന്നും ഞങ്ങൾക്കറിയാം. ഞാൻ നിന്നെ സ്നേഹിക്കുന്നു സ്റ്റീവൻ’ എന്നാണ് അമ്മ സ്റ്റീവനോട് പറയുന്നത്.