പോത്തൻകോട്: ഭാര്യയെ മദ്യലഹരിയിലാക്കി കഴുത്ത്ഞെരിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് പിടിയിൽ.
വാമനപുരം സ്വദേശി ആദർശ് (26) ആണ് അറസ്റ്റിലായത് വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ ലീന ദമ്പതികളുടെ മകൾ രാഗേന്ദു (21)നെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
കഴിഞ്ഞ 23നാണ് സംഭവം. പോത്തൻകോട് നന്നാട്ടുകാവ് വാടക വീട്ടിൽ ഭർത്താവിനോടൊപ്പം താമസിക്കുമ്പോഴാണ് രാകേന്ദു ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് രാജേന്ദ്രൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിയുന്നത്.
ആദർശിനെ പിടികൂടി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 23 ന് രാത്രി പത്തര മണിയോടെ മദ്യലഹരിയിൽ ആദർശ് രാകേന്ദുമായി വാക്കേറ്റമുണ്ടായി. ഇരുമ്പ് ദണ്ഡ് കൊണ്ട് പ്രതി രാകേന്ദുവിനെ മർദിച്ചു.
ശബ്ദം പുറത്തു കേൾക്കാതിരിക്കാനാൻ കരുത്ത് ഞ്ഞെരിച്ച ശേഷം മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കുകയായിരുന്നു. തുടർന്ന് മുണ്ടു ഉപയോഗിച്ച് രാകേന്ദുവിന്റെ കഴുത്തിൽ കെട്ടി റൂമിലെ ഫാനിൽ കെട്ടി തൂക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ആദർശ് കിടന്ന് ഉറങ്ങിയതായും 24ന് രാവിലെ പ്രതി രാകേന്ദുവിനെ ആശുപത്രിയിലെത്തിച്ചന്നാണ് പോലീസ് പറയുന്നുത്.