ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളെ ഇന്ത്യൻ മണ്ണിലേക്ക് സ്വാഗതം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. വ്യോമസേനയുടെ പ്രഹരശേഷിക്ക് റഫാൽ ഊർജ്ജമേകും. ഇന്ത്യൻ സൈനിക ചരിത്രത്തിന്റെ പുതുയുഗപ്പിറവിയെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
അതിർത്തി ലക്ഷ്യം വയ്ക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് അഞ്ചു റഫാൽ വിമാനങ്ങളുടെ വരവെന്നും ചൈനയ്ക്കുള്ള മുന്നറിയിപ്പായി രാജ്നാഥ് സിംഗ് പറഞ്ഞു.
എത്രയും വേഗം വിമാനങ്ങൾ നൽകിയ ഫ്രഞ്ച് സർക്കാരിന് നന്ദി പറയുന്നതായും രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.