ന്യൂഡൽഹി: മണിപ്പുരിലെ ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ കണ്ട അജ്ഞാത വസ്തു എന്താണെന്നന്വേഷിക്കാൻ റഫാൽ യുദ്ധവിമാനങ്ങൾ എത്തും. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റഫാൽ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന് മുകളിലായി ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടത്. ഇതേത്തുടർന്ന് രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചു വിടുകയും മൂന്ന് വിമാനങ്ങൾ മൂന്ന് മണിക്കൂറോളം വൈകുകയും ചെയ്തു.
വിമാനത്താവളത്തിലുള്ളവർക്കും ദൃശ്യമാകുന്ന തരത്തിലായിരുന്നു അജ്ഞാത വസ്തു. ഏകദേശം വൈകീട്ട് നാല് വരെ ആകാശത്ത് ദൃശ്യമായി. പിന്നീട് പടിഞ്ഞാറ് ദിശയിലേക്ക് പോയി.