മലപ്പുറം: താനൂർ അഞ്ചുടിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ സിപിഎം നേതാവ് പി.ജയരാന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് കൊലയ്ക്ക് പിന്നിൽ. അതിനാൽ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കൽ സൈതലവിയുടെ മകൻ ഇസ്ഹാഖ് എന്ന റഫീഖാണ് (36) മരിച്ചത്. അഞ്ചുടി മദ്രസക്കു സമീപത്തു വച്ചായിരുന്നു ആക്രമണം. മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച തീരദേശ മേഖലയിലെ ഹർത്താൽ പൂർണമാണ്. ഹർത്താലിൽ പൊതുജനം പെരുവഴിയിലായി.