
കൂത്തുപറമ്പ്: കണ്ണവത്തിനടുത്ത് തൊടീക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ രാഗേഷ് (35) ആണ് മരിച്ചത്.
ഇന്നു രാവിലെ 6.45 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പോലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.