കോട്ടയം: നാട്ടകം പോളിടെക്നിക് കോളജിലെ ജൂണിയര്‍ വിദ്യാര്‍ഥികളെ റാഗിംഗ് ചെയ്ത ഒമ്പത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും.
സീനിയര്‍ വിദ്യാര്‍ഥികളായ അഭിലാഷ് ബാബു, എസ്. മനു, റെയ്സണ്‍, ജെറിന് കെ. പൗലോസ്, കെ.എം. ശരണ്‍, പ്രവീണ്‍, ജയപ്രകാശ്, പി. നിഥിന്, കെ. ശരത് ജോ എന്നിവരെ രണ്ടു വര്‍ഷം തടവിനും 12,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. ഹരികുമാര്‍ ഉത്തരവായത്.
പിഴയടച്ചില്ലെങ്കില്‍ അഞ്ച് മാസം അധിക തടവ് അനുഭവിക്കണം. പ്രതികളില്‍നിന്ന് ഊടാക്കുന്ന തുകയില്‍ 50,000 രൂപ അവിനാശിനു കൈമാറണം.
2016 ഡിസംബര്‍ രണ്ടിനു രാത്രിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. റിഗിംഗിനിരയായ ഒമ്പത് വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും പ്രതികളെല്ലാം സീനിയേഴ്സുമായിരുന്നു.
കോളജ് ഹോസ്റ്റലില്‍ നടന്ന റാംഗിംഗില്‍ ഒരു വിദ്യാര്‍ഥിയുടെ നില ഗുരതരമായിരുന്നു. വെള്ളിയാഴ്ചദിനം വീട്ടില്‍ പോകുന്ന വിദ്യാര്‍ഥികളോട് അന്നേദിവസം വീട്ടില്‍ പോകേണ്ടെന്നു ജൂണിയര്‍ വിദ്യാര്‍ഥികളോട് സീനിയേഴ്സ് നിര്‍ബന്ധിച്ചു.
ഹോസ്റ്റലില്‍ നിര്‍ബന്ധിച്ചു നിര്‍ത്തിയശേഷം രാത്രി 9.30നു ഓരോ ജൂണിയര്‍ വിദ്യാര്‍ഥികളെ ഒരു റൂമിലേക്ക് വിളിച്ചുവരുത്തി നഗ്നരാക്കി നിര്‍ത്തി വെള്ളമില്ലാത്ത തറയില്‍ നീന്തിക്കുകയും ഒറ്റക്കാലില്‍ നിര്‍ത്തുകയും ചെയ്തു.
ക്ഷീണിച്ചവശരാകും വരെ പുഷ്അപ്പും സിറ്റ്അപ്പും ചെയ്യിക്കുകയും അലമാരിക്കുള്ളില്‍ കയറ്റി ഇരുത്തി പാട്ട് പാടിക്കുകയും ചെയ്യിച്ചശേഷം ഹോസ്റ്റലിന്റെ മുകള്‍നിലയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും തലയില്‍ വെള്ളം കോരി ഒഴിപ്പിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ഡിസി കോളനിയില്‍ ഊടന്‍വീട്ടില്‍ ശിവദാസന്റെ മകന് അവിനാശിനായിരുന്നു.
റിംഗിംഗിനിരയായ അവിനാശ് ശാരിരിക ബുദ്ധിമുട്ടിനെത്തുടര്‍ന്നു വീട്ടിലെത്തുകയും മൂത്രതടസവും പനിയും പിടിപെട്ട് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.
പരിശോധനയില്‍ വൃക്ക തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം ഡയാലിസിനുശേഷം ജീവന് രക്ഷിക്കാനായത്. വിസ്താരവേളയില്‍ പരിക്കേറ്റ പലവിദ്യാര്‍ഥികളും കൂറുമാറിയിരുന്നു.