അ​മി​ത മ​ദ്യ​പാ​നം കോളനികളിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്നുവെന്ന് മൂ​പ്പ​ൻ രാ​ഘ​വ​ൻ

മം​ഗ​ലം​ഡാം: ആ​ദി​വാ​സി​കോ​ള​നി​ക​ളു​ടെ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത് പു​രു​ഷന്മാരു​ടെ അ​മി​ത മ​ദ്യ​പാ​ന​മാ​ണെ​ന്ന് വ​ന​ത്തി​നു​ള്ളി​ലെ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി മൂ​പ്പ​ൻ രാ​ഘ​വ​ൻ. മ​ദ്യ​പാ​നം​മൂ​ലം കോ​ള​നി​ക​ൾ പ​ല​തും ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണ്.മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കും​വി​ധ​മാ​ണ് സ​ർ​ക്കാ​രും മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങു​ന്ന​ത്.

സ​ർ​ക്കാ​ർ ന​ല്കു​ന്ന പ​ല സൗ​ജ​ന്യ​ങ്ങ​ളും മ​ദ്യ​ത്തി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കു​ന്നു. ഏ​തു​സ​മ​യ​വും മ​ദ്യ​ത്തി​ന് അ​ടി​മ​യാ​കു​ന്ന യു​വാ​ക്ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ളും ഏ​റു​ക​യാ​ണ്. ത​നി​ക്ക് ആ​രു​മി​ല്ലെ​ന്ന ചി​ന്ത​യി​ലാ​ണ് ആ​ത്മ​ഹ​ത്യ ന​ട​ക്കു​ന്ന​തെ​ന്ന് രാ​ഘ​വ​ൻ പ​റ​ഞ്ഞു. വ​ന​വി​ഭ​വ​ങ്ങ​ൾ വ​ഴി ഭേ​ദ​പ്പെ​ട്ട വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ കി​ട്ടു​ന്ന പ​ണ​ത്തി​നു മു​ഴു​വ​ൻ മ​ദ്യം​വാ​ങ്ങി ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് പ​ല​രും ന​ട​ക്കു​ന്ന​ത്. മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്ക​ണം. ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി സ​ർ​ക്കാ​ർ ആ​ദ്യം ചെ​യ്യേ​ണ്ട​ത് അ​താ​ണ്.വേ​ന​ൽ​മാ​സ​ങ്ങ​ളി​ൽ കാ​ട്ടു​നെ​ല്ലി​ക്ക​യും തേ​നും ല​ഭി​ക്കും. അ​തു​വ​ഴി കൂ​ടു​ത​ൽ വ​രു​മാ​ന​വും കൂ​ടു​ത​ൽ മ​ദ്യ​പാ​ന​വു​മാ​ണ് കോ​ള​നി​ക​ളി​ലെ സ്ഥി​തി. കാ​ട്ടി​നു​ള്ളി​ൽ പ​ല​ദി​ക്കു​ക​ളി​ലാ​യി താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച മൂ​പ്പ​ൻ രാ​ഘ​വ​ൻ ത​ന്‍റെ സ​ങ്ക​ടം പ​ങ്കു​വ​യ്ക്കു​ക​യാ​ണ്.

കാ​ട​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ആ​ദി​വാ​സി​ക​ളാ​ണ് ത​ളി​ക​ക​ല്ലി​ലു​ള്ള​ത്. കോ​ള​നി​യി​ലി​പ്പോ​ൾ 54 വീ​ടു​ക​ളു​ണ്ട്. ഉ​ൾ​ക്കാ​ടു​ക​ളി​ൽ പാ​റ​മ​ട​ക​ളി​ലും മ​ല​മു​ക​ളി​ലു​മാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വ​രെ​യെ​ല്ലാം ഒ​ന്നി​ച്ചു​കൂ​ട്ടി ത​ളി​ക​ക​ല്ല് മ​ല​യി​ൽ താ​മ​സി​ച്ച​ത് മൂ​പ്പ​ന്‍റെ ഏ​റെ​ക്കാ​ല​ത്തെ പ​രി​ശ്ര​മ​ഫ​ല​മാ​യി​രു​ന്നു. 1980-ൽ 17 ​കു​ടും​ബ​ങ്ങ​ളു​മാ​യാ​ണ് കോ​ള​നി​യി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്.

കാ​ട്ടു​പാ​ത​ക​ളാ​യി​രു​ന്നു പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള മാ​ർ​ഗം. രോ​ഗം​വ​ന്നാ​ൽ പു​തി​യ ചി​കി​ത്സാ​രീ​തി​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​തി​രു​ന്ന കാ​ലം. കു​ഴ​ന്പു​പു​ര​ട്ടി​യും പ​ച്ച​മ​രു​ന്നു​ക​ൾ ക​ഴി​ച്ചും രോ​ഗം അ​ക​റ്റും. എ​ന്നാ​ൽ അ​ന്നെ​ല്ലാം ആ​ദി​വാ​സി​ക​ൾ ഏ​റെ ആ​രോ​ഗ്യ​വ·ാ​രാ​യി​രു​ന്നു. പി​ന്നീ​ട് പു​റം​ലോ​ക​വു​മാ​യു​ള്ള ബ​ന്ധം കൂ​ടി​യ​തോ​ടെ അ​തി​ന്േ‍​റ​താ​യ ഗു​ണ​ങ്ങ​ളും ദോ​ഷ​ങ്ങ​ളും ഏ​റി. മ​ദ്യ​പാ​ന​ത്തി​ലേ​ക്ക് പു​രു​ഷന്മാ​ർ മാ​റി​യ​തോ​ടെ കോ​ള​നി​ക​ളു​ടെ ത​ക​ർ​ച്ച​യും തു​ട​ങ്ങി​യ​താ​യി തൊ​ണ്ണൂ​റു​കാ​ര​നാ​യ മൂ​പ്പ​ൻ പ​റ​യു​ന്നു.

Related posts