ചെങ്ങന്നൂർ: പത്തനാപുരം സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരവധിതവണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി.
വെണ്മണി കോടുകുളഞ്ഞി കരോട് മേലേടത്തു രതീഷ് ഭവനത്തിൽ രതീഷ് ഹരിക്കുട്ടൻ (24) ആണ് അറസ്റ്റിലായത്.
യുവതിയെ നിർബന്ധിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ടു മാനഹാനിവരുത്തുകയും ഗർഭിണിയായ യുവതിയെക്കൊണ്ട് ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തതിനു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വെണ്മണി ഇൻസ്പെക്ടർ എ. നസീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അരുൺ കുമാർ,
സീനിയർ സിപിഒമാരായ ഹരികുമാർ, ശ്രീജ, സിപിഒമാരായ ഗോപകുമാർ, സതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.