മലപ്പുറം: ആയുർവേദ ചികിത്സക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടയ്ക്കലിൽ എത്തും. ഉച്ചയോടെ കോട്ടക്കലില്‍ എത്തുമെന്നാണ് വിവരം.
ഉമ്മന്‍ചാണ്ടിയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തശേഷം അദ്ദേഹം എറണാകുളത്താണുള്ളത്. കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ പരിശോധിച്ചു ചികിത്സ നിശ്ചയിക്കുക. കെ.സി. വേണുഗോപാലും രാഹുലിന് ഒപ്പമുണ്ട്.
രാഹുലിന്റെ ചികിത്സയ്ക്കായി ആര്യവൈദ്യശാലയിൽ എല്ലാ വിധ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ പറഞ്ഞു.
ഇന്നലെ വൈകുന്നേരം കോട്ടയ്ക്കലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഉമ്മന്‍ചാണ്ടിയുടെ സംസ്കാരചടങ്ങുകള്‍ നീണ്ടുപോയതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അടുത്തദിവസം പ്രിയങ്ക ഗാന്ധിയും കോട്ടയ്ക്കലിലെത്തുമെന്നാണ് അറിയുന്നത്.
കോട്ടക്കലിലേക്ക് രാഹുലിന്റെ യാത്ര റോഡു മാര്‍ഗം വഴിനീളെ വന്‍ പോലീസ് സന്നാഹം
തൃശൂര്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് കര്‍ക്കടക ചികിത്സക്കായുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര റോഡുമാര്‍ഗം. കൊച്ചിയിൽനിന്നു തൃശൂര്‍ വഴി കടന്നുപോകുന്നതിനിടെ രാഹുല്‍ ഗാന്ധി രാമനിലയം ഗസ്റ്റ് ഹൗസില്‍ കയറാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് രാമനിലയത്തില്‍ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും രാഹുല്‍ കയറിയില്ല.
കനത്ത പോലീസ് സന്നാഹമാണ് രാഹുല്‍ഗാന്ധിക്ക് വഴിയൊരുക്കാന്‍ വിന്യസിച്ചത്. പ്രധാനപ്പെട്ട ജംഗ്ഷനുകളിലെല്ലാം പോലീസ് കാവലുണ്ട്.