അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ റാഗിംഗിനിരയായ വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ രണ്ടു വിദ്യാർഥികളെ അധികൃതർ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളജിൽ ഒന്നാം വർഷ വിദ്യാർഥി സീനിയർ വിദ്യാർഥികളുടെ റാഗിംഗിനിരയായെന്നും പിന്നീട് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും പരാതിയുണ്ടായിരുന്നു. ഉടൻതന്നെ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ രക്ഷപ്പെടുത്താനായി.
ഇതേത്തുടർന്ന് എച്ച്ഒഡിമാരുടെ യോഗം ചേർന്നു രണ്ടാം വർഷ വിദ്യാർഥി മൻസൂർ, മൂന്നാം വർഷ വിദ്യാർഥി അക്ഷയ് സി. അശോക് എന്നിവരെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ പുന്നപ്ര പോലീസിൽ പരാതി നൽകുകയും ചെയ്തു. റാഗിംഗിനിരയായ ഒന്നാം വർഷ വിദ്യാർഥി സുഖം പ്രാപിച്ചു വരുന്നതായും കോളജ് അധികൃതർ പറഞ്ഞു.