ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​നം; ര​ണ്ടു ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​യെ റാ​ഗ് ചെ​യ്ത് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ര​ണ്ട് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഇ​ട​പ്പ​ള്ളി അ​മൃ​ത ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഗോ​വി​ന്ദ് (20), സു​ജി​ത്ത്(20) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​ജ​യ​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ചേ​രാ​ന​ല്ലൂ​ര്‍ എ​സ്‌​ഐ സു​നി​ല്‍ ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ള​ജി​നു പു​റ​ത്ത് വീ​ടെ​ടു​ത്തു താ​മ​സി​ക്കു​ന്ന പ്ര​തി​ക​ള്‍ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ അ​വി​ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഹാ​ങ്ക​ര്‍​കൊ​ണ്ടും കൈ ​കൊ​ണ്ടും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ​

മ​ര്‍​ദ​ന​ത്തി​ല്‍ അ​വ​ശ നി​ല​യി​ലാ​യ വി​ദ്യാ​ര്‍​ഥി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കെ​തി​രേ ഇ​പ്പോ​ള്‍ മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ര്‍​ഥി പ​രാ​തി ന​ല്‍​കി​യി​രു​ന്നു. റാ​ഗിം​ഗ് ത​ന്നെ​യാ​യി​രു​ന്നു അ​ന്നും പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ​ത്.

ഇ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​നാ​ണ് ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​യെ പ്ര​തി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ‍

Related posts

Leave a Comment