റാ​ഗിം​ഗ് കേ​സി​ൽ കൊ​ല​പാ​ത​ക​ക്കു​റ്റം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്  ഡീ​ൻ കു​ര്യാ​ക്കോ​സ്  എം ​പി

പീ​രു​മേ​ട്: കോ​ട്ട​യം സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ൽ റാ​ഗിം​ഗി​നി​ര​യാ​യ ഗ്ലെ​ൻ​മേ​രി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ എം​പി​യും സ​ന്ദ​ർ​ശ​നം ന​ട​ത്തി.

റാ​ഗിം​ഗ് കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രു​ടെ പേ​രി​ൽ കൊ​ല​പാ​ത​കക്കു​റ്റം കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആവശ്യപ്പെട്ട എം​പി തു​ട​ർ ന​ട​പ​ടി​ക​ളി​ൽ കു​ടും​ബ​ത്തി​നൊ​പ്പ​മു​ണ്ടാ​വു​മെ​ന്നും അ​റി​യി​ച്ചു.​

എം​പി​മാ​ർ​ക്കൊ​പ്പം ഐഎ​ൻടിയുസി ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെംബർ പി.​കെ. രാ​ജ​ൻ, കോ​ൺ​ഗ്ര​സ് പീ​രു​മേ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ രാ​ജ​ൻ, ന്യൂ​ന​പ​ക്ഷ സെ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ക്സ​ൺ ജോ​ർ​ജ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ സി. ​യേ​ശു​ദാ​സ്, സി.​കെ. അ​നീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം ഇ. ​ച​ന്ദ്ര​ൻ എ​ന്നി​വ​രും ഭ​വ​നസ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

 

Related posts

Leave a Comment