കണ്ണൂർ: കോളജ് തുറന്ന് ഒരുമാസം പിന്നിടുമ്പോഴേക്കും റാഗിംന്റെ പേരിൽ ജൂണിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം.നഹർ ആർട്സ് ആന്റ് സയൻസ് കോളജ് ബി എ എക്ണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായ ചെക്കികുളം സ്വദേശി അൻഷാദിനാണ് മർദനമേറ്റത്.
ഒന്നരയാഴ്ച മുന്പ് കോളജിൽ വച്ചായിരുന്നു മർദനം. 15 പേരടങ്ങുന്ന സീനിയർ വിദ്യാർഥികൾ ശുചിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മർദിക്കുകയായിരുന്നെന്നാണ് അൻഷാദ് പറയുന്നത്.
പെൺകുട്ടികളോട് സംസാരിച്ചെന്ന് ആരോപിച്ചും പണം ആവശ്യപെട്ടുമായിരുന്നു മർദനം.