കോട്ടയം: കേസ് ഒതുക്കിത്തീര്ക്കാന് പല തലങ്ങളില് നീക്കം. അതിക്രമത്തിനിരയായ വിദ്യാര്ഥികളിലും ഇടത് അനുഭാവികളുള്ളതിനാല് പരാതി പറഞ്ഞുതീര്ക്കാന് ഉന്നത നേതാക്കള് ഇവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടതായാണ്ീ സൂചന.
സിപിഎം ഏരിയ, ലോക്കല് സമ്മേളനങ്ങളില് പ്രതികള് സജീവപ്രവര്ത്തകരായിരുന്നെന്നാണ് മറ്റ് വിദ്യാര്ഥികള് പറയുന്നത്. സമ്മേളന ദിവസങ്ങളില് പ്രതികള് നഴ്സിംഗ് കോളജില് എത്തിയിരുന്നില്ല.
രാത്രി ഹോസ്റ്റലിലും ഉണ്ടായിരുന്നില്ല. അതേസമയം പ്രതികള്ക്ക് സിപിഎം ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും ആവര്ത്തിക്കുകയും ചെയ്യുന്നു.
നാലു പേര് പരാതി നല്കി നല്കിയെങ്കിലും ഗാന്ധിനഗര് പോലീസ് ഒരാളുടെ പരാതിയില് മാത്രമാണ് കേസെടുത്തത്. വധശ്രമത്തിന് തുല്യമായ പീഡനകൃത്യങ്ങള് വിവരിച്ചെങ്കിലും കുറ്റം നിസാരവത്കരിക്കും വിധമാണ് പോലീസ് കേസെടുത്തത്.
ഏറ്റുമാനൂര് കോടതിയില് നല്കിയ എഫ്ഐആര് പിന്നീട് തിരുത്തി മൊഴി പൂര്ണമായി ഉള്പ്പെടുത്തി നല്കിയത് ശക്തമായ പ്രതിഷേധത്തിനൊടുവിലാണ്. എഫ്ഐആര് ദുര്ബലമാക്കിയതിനു പിന്നിലും പാര്ട്ടിയിലെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായി.
അതിക്രൂര മര്ദരുടെ നിരയില് നാലു പേര്കൂടി ഉള്ളതായി പരിതിക്കാര് മൊഴി നല്കിയിട്ടുണ്ട്. കൂടുതല് അറസ്റ്റുണ്ടാകാതിരിക്കാനും കൂട്ടുപ്രതികളെ രക്ഷിക്കാനും നീക്കം നടക്കുന്നു.