പാ​ട്ടു​പാ​ടി​യി​ല്ല; പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്ക് സീ​നി​യേ​ഴ്‌​സി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം; റാഗിംഗിനു കേസെടുക്കണമെന്ന് പിതാവ്


കോ​ഴി​ക്കോ​ട്: പാ​ട്ട് പാ​ടാ​ത്ത​തി​നു വി​ദ്യാ​ര്‍​ഥി​ക്ക് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര്‍​ദ​നം. ബോ​ധ​ര​ഹി​ത​നാ​യി വീ​ണ വി​ദ്യാ​ര്‍​ഥി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബാ​ലു​ശേരി ക​രി​യാ​ത്ത​ന്‍​കാ​വ് ശി​വ​പു​രം ഗ​വ.​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി ഷാ​മി​ലി​നാ​ണ് (17) മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ സ്‌​കൂ​ള്‍ ഗേ​റ്റി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ട്ടു​പാ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​നു വ​ഴ​ങ്ങാ​ത്ത​താ​ണ് മ​ര്‍​ദ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു.

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. നേ​ര​ത്തെ​യും പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഷാ​മി​ലി​നെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്.​ റാ​ഗി​ംഗിനു കേ​സെ​ടു​ക്ക​ണ​മെ​ന്ന് പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​മി​ലി​ന് മു​ഖ​ത്തും ശ​രീ​ര​ത്തി​ലു​മെ​ല്ലാം മ​ര്‍​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്.

Related posts

Leave a Comment