എന്തോന്ന് വേഷമാടാ… വ​സ്ത്ര​ധാ​ര​ണത്തിന്‍റെ പേരിൽ കോളജ് വിദ്യാർഥിക്ക് സീ​നി​യ​ര്‍ വിദ്യാർഥികളുടെ ക്രൂരമർദനം; റാഗിംഗിനിരയായ കുട്ടിയുടെ കേൾവി ശക്തി നഷ്ടമായി

 

കോ​ഴി​ക്കോ​ട്; നാ​ദാ​പു​ര​ത്ത് റാ​ഗിം​ഗി​ന്‍റെ പേ​രി​ലു​ള്ള മ​ര്‍​ദ​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ക​ര്‍​ണ​പു​ടം ത​ക​ര്‍​ന്ന​താ​യി പ​രാ​തി. നാ​ദാ​പു​രം സ്വ​ദേ​ശി നി​ഹാ​ല്‍ ഹ​മീ​ദി​ന്‍റെ ഇ​ട​തു ചെ​വി​യി​ലെ ക​ര്‍​ണ​പു​ട​ത്തി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ മാ​സം 26നാ​ണ് സം​ഭ​വം. നാദാപുരം എംഇടി കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 15 പേ​ര​ട​ങ്ങു​ന്ന സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. വ​സ്ത്ര​ധാ​ര​ണം സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്നാ​ണ് മ​ര്‍​ദ​നം.

സം​ഭ​വ​ത്തി​ല്‍ ഹ​മീ​ദി​ന്‍റെ ഇ​ട​തു ചെ​വി​യു​ടെ കേ​ള്‍​വി​ശ​ക്തി പൂ​ര്‍​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടു. ഇ​യാ​ളെ ശ​സ്ത്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​തി​നു​ശേ​ഷ​മേ കേ​ള്‍​വി​ശ​ക്തി തി​രി​കെ കി​ട്ടു​മോ എ​ന്ന കാ​ര്യം പ​റ​യാ​നാ​കൂ.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​വി​ടെ റാ​ഗിം​ഗ് ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് ആ​ന്‍റി റാ​ഗിം​ഗ് സെ​ല്ലി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ എ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ കോ​ള​ജി​ല്‍ പ​ല ത​വ​ണ റാ​ഗിം​ഗ് ന​ട​ന്നെ​ങ്കി​ലും പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പി​ലൂ​ടെ പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കോ​ള​ജി​ല്‍​നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ത്തി​ട്ടി​ല്ല.

Related posts

Leave a Comment