നാട്ടകം പോളിടെക്‌നിക്കിലെ റാഗിംഗ്: വിദ്യാര്‍ഥികളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

pkd-ragingതിരുവനന്തപുരം: നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാംഗിനിരയായി ചികിത്സയില്‍ കഴിയുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ചികിത്സ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കും. റാഗിങ്ങിനു വിധേയരായ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷിജു ഡി. ഗോപി എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.

ഡിസംബര്‍ രണ്ടിനു രാത്രി ഒമ്പതര മുതല്‍ പുലര്‍ച്ചെ മൂന്നുവരെ പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനു വിധേയരായെന്നാണ് പരാതി. കേസില്‍ ഒളിവിലായിരുന്ന എറണാകുളം സ്വദേശികളായ ശരണ്‍, ജെറിന്‍, ചാലക്കുടി സ്വദേശി ജെയ്‌സണ്‍, വണ്ടിപ്പെരിയാര്‍ സ്വദേശി ജയപ്രകാശ്, തിരുവനന്തപുരം സ്വദേശി മനു എന്നിവര്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയിരുന്നു. പരാതിക്കാര്‍ ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related posts