സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിയെ ക്ലാസില്‍നിന്നു വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥിനാണ്(15)കഴിഞ്ഞ ദിവസം സഹപാഠികളുടെ മര്‍ദനമേറ്റത്.
പരിചയപ്പെടാനെന്നു പറഞ്ഞു ക്ലാസില്‍നിന്നു വിളിച്ചുകൊണ്ടുപോയവര് കത്രിക ഉള്‍പ്പെടെ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നു ശബരിനാഥ് പറയുന്നു. നെഞ്ചിലും മുഖത്തും ചെവിക്കും പരിക്കുണ്ട്.
അമ്പലവയല്‍ സ്വദേശിയാണ് ശബരിനാഥ്. കഴിഞ്ഞ വര്‍ഷമാണ് മൂലങ്കാവ് സ്കൂളില്‍ ചേര്‍ന്നത്.റാഗിംഗിനു ഇടയിലാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
പരിക്കേറ്റ കുട്ടിക്ക് താലൂക്ക് ഗവ.ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമം നടന്നതായും അവര്‍ കുറ്റപ്പെടുത്തി.
ശബരിനാഥ് നിലവില്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.