കൊച്ചി: ബംഗളൂരുവില്‍ നടത്തുന്ന ബിസിനസിനെ സംബന്ധിച്ച് അനൂപ് മുഹമ്മദിന്റെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വ്യക്തയുണ്ടായിരുന്നില്ലെന്നു വിവരങ്ങള്‍.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍നിന്ന് ഇയാള്‍ ബംഗളൂരുവിലേക്കു പോയത്. കൊച്ചിയിലായിരുന്നപ്പോള്‍ ടെക്സ്റ്റൈയില്‍സ് മേഖലയിലാണ് കൈവച്ചത്.
സാധാരണ കുടുംബാംഗമായ ഇയാള്‍ പിന്നീടു ചുരുക്കംതവണയാണു നാട്ടിലെത്തിയിട്ടുള്ളൂവത്രേ. സാധാരണക്കാരനായി നടന്നിരുന്ന ഇയാൾക്ക് വളരെപ്പെട്ടെന്ന് ഉന്നത ബന്ധങ്ങളും സ്വാധീനവുമൊക്കെ തരപ്പെട്ടതു ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ടാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
സെലിബ്രിറ്റികളുമായൊക്കെ അടുത്ത ബന്ധം ഇതുവഴി വളർത്തിയെടുത്തതാണെന്നാണ് സൂചന. സിനിമാരംഗത്ത് ലഹരിമാഫിയ പിടിമുറിക്കിയെന്ന ആരോപണത്തിന് ഒന്നുകൂടി അടിവരയിടുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ.
കന്നഡ സിനിമാരംഗത്ത് ലഹരിമാഫിയയുടെ ആധിപത്യമാണെന്ന് നേരത്തെ കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരിലങ്കേഷിന്റെ സഹോദരനും സിനിമാപ്രവർത്തകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് നാർക്കോട്ടിക് അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ മൊഴിയെടുത്തു.
അനൂപ് മുഹമ്മദിനൊപ്പം പിടിയിലായ അനിഘ സീരിയൽ നടിയാണ്. മയക്കുമരുന്നു വ്യാപാരം വഴിയാണ് ഇവരുടെയും സിനിമാബന്ധങ്ങൾ ശക്തമായതെന്നാണ് കരുതുന്നത്. കന്നഡ സിനിമാ രംഗത്തെ കൂടുതൽ താരങ്ങൾക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ആദ്യപടിയായി കന്നഡ യുവ നടി രാഗിണി ദ്വിവേദിയെ പോലീസ് ചോദ്യം ചെയ്യുമെന്നാണറിയുന്നത്. കന്നഡ സിനിമയിലെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനൊപ്പം മലയാള സിനിമയിലേക്കും അന്വേഷണം വ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി എത്തിയിട്ടില്ലെന്നാണു സൂചന. മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച പണം കൊണ്ടാണു ബംഗളൂരുവില്‍ ഹോട്ടല്‍ ആരംഭിച്ചതെന്നും വിവരങ്ങളുണ്ട്. മയക്കുമരുന്ന് യുവാക്കള്‍ക്കു നിശാപാര്‍ട്ടികളിൽ എത്തിച്ചാണ് പണം സമ്പാദിച്ചിരുന്നത്.
ഏതാനും മാസംമുമ്പ് മറ്റ് ചിലരുമായി ചേര്‍ന്ന് മറ്റൊരു ഹോട്ടല്‍ ആരംഭിച്ചെങ്കിലും ലോക്ക്ഡൗണിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായി. ഇതേത്തുടര്‍ന്നാണ് വീണ്ടും ലഹരിമരുന്ന് കടത്തിലേക്കു കടന്നതെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.
അതിനിടെ, അനൂപ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പലരുടെയും ചങ്കിടിപ്പേറ്റിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ നിരവധി പോസ്റ്റുകള്‍ അനൂപ് ഷെയര്‍ ചെയ്തിട്ടുണ്ട്.
കൊച്ചിയിലെ നിരവധി സിനിമ താരങ്ങളുടെ പോസ്റ്റുകളും ടൈംലൈനിലുണ്ട്. അനൂപ് പിടിയിലായതോടെ ഫേസ്ബുക്കില്‍ സൗഹൃദം പുലര്‍ത്തിയിരുന്നവര്‍ പലരും പോസ്റ്റുകള്‍ ഒഴിവാക്കിത്തുടങ്ങിയ നിലയിലാണ്.
ബിസിനസുകള്‍ പരാജയപ്പെട്ട സമയത്തു സഹായിച്ച ബിനീഷ് കോടിയേരിയോടുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരുവച്ച് ബികെ 47 എന്ന ബ്രാന്‍ഡില്‍ ഇയാള്‍ ഷര്‍ട്ടുകള്‍ ഇറക്കിയതായും പറയുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.