മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം റിയയുടെയും കന്നഡ താരം രാഗിണി ദ്വിവേദിയുടെയും വീടുകളിൽ റെയ്ഡ്. റിയയുടെ മുംബൈയിലെ വസതിയിലാണ് പരിശോധന നടക്കുന്നത്.
റിയക്ക് ലഹരി മരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ്. നേരത്തെ എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരന് ഷോവിക് ചക്രവര്‍ത്തിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
എന്‍സിബി സംഘം സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇയാളെ രാവിലെ കസ്റ്റഡിയിൽ എടുത്തു. ഷോവിക് ചക്രവര്‍ത്തിക്കും സാമുവല്‍ മിറാന്‍ഡയ്ക്കും സയിദ് വിലത്ര കഞ്ചാവ് വിതരണം ചെയ്തുവെന്ന് എന്‍സിബി സംഘം കണ്ടെത്തി.
ഇന്നു പുലര്‍ച്ചെയാണ് റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. താന്‍ ഒരിക്കല്‍ പോലും മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ നിന്നും താന്‍ വിലക്കിയിരുന്നുവെന്നും റിയ ചിക്രവര്‍ത്തി പറഞ്ഞിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരായില്ല, പിന്നാലെ റെയ്ഡ്
രാഗിണി ദ്വിവേദിയുടെബംഗുലൂരു എലഹങ്കയിലെ ഫ്ലാറ്റിലാണ് റെയ്ഡ്. രാഗിണി ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മയക്കുമരുന്ന കേസിൽ ഹാജരാകണമെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. നടിയുടെ ഭർത്താവായ ആർടിഒ ഓഫീസറോടും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടിരുന്നു.
ഹാജരാകാന്‍ രാഗിണി ദ്വിവേദി കൂടുതലൽ സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. ഇന്നു തന്നെ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ നടിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ആരംഭിച്ചത്. രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവി ശങ്കര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.
മമ്മൂട്ടി -മോഹൻലാൽ ചിത്്രങ്ങളിൽ
മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടിയ്ക്കെതിരെ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി ചിത്രമായ ഫേസ് ടു ഫേസ്, മോഹൻലാൽ നായകനായ കാണ്ഡാഹാർ, പുതുമുഖങ്ങൾ എന്നീ മലയാള ചിത്രങ്ങളിൽ രാഗിണി അഭിനയിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരാകാൻ നടി സഞ്ജന ഗൽറാണിയോടും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകർ തങ്ങൾക്ക് ചില വിവരങ്ങൾ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് മുന്നിൽ ഹാജരാവുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ വ്യാപക പരിശോധനയും തുടരുന്നുണ്ട്.