നാദാപുരം: നാട്ടുകാരെയും ബന്ധുക്കളെയും വെട്ടിലാക്കി നാടുവിട്ട നാദാപുരം ആവോലം സ്വദേശിയായ യുവാവിനെ ഗളൂരുവില്‍ കഴിയുന്നതിനിടെ പോലീസ് പൊക്കി. ആവോലം സ്വദേശി നന്ദനം വീട്ടില്‍ രാഗിത്ത് (34)നെയാണ് നാദാപുരം എസ്ഐ എന്‍. പ്രജീഷും സംഘവും കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 15ന് രാത്രിയാണ് യുവാവ് വീട്ടില്‍നിന്ന് ബൈക്കുമായി അപ്രത്യക്ഷനായത്. പുലര്‍ച്ചെ നാദാപുരം വടകര റോഡില്‍ കക്കംവെള്ളിയില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിനിടിച്ച് അഴുക്കുചാലിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി.തുടര്‍ന്ന് ബന്ധുക്കള്‍ നാദാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.
അപകടത്തില്‍പ്പെട്ടതാണെന്ന് വിവരത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പോലീസിന്റെ സഹായത്തോടെ വിവിധ ആശുപത്രികളില്‍ പരിശോധനകള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ യുവാവ് ബംഗളൂരുവില്‍ കഴിയുന്നതായി മനസ്സിലാക്കിയ പോലീസ് ബംഗളുരുവിൽ ചിക്ക്പേട്ടയിലെ അക്വിപ്പേട്ടിലെ ലോഡ്ജ് മുറിയില്‍ നിന്ന് ഇന്നലെ രാത്രി കണ്ടെത്തുകയുമായിരുന്നു.
യുവാവുമായി പോലീസ് നാദാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് യുവാവ് നാടുവിടാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.