​​ഫ്ഗാ​​നെ​​തി​​രേ ര​​ഹാ​​നെ ന​​യി​​ക്കും

മും​​ബൈ: അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ഏ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യെ അ​​ജി​​ങ്ക്യ ര​​ഹാ​​നെ ന​​യി​​ക്കും. വി​​രാ​​ട് കോ​​ഹ്‌​ലി ​കൗ​​ണ്ടി ക്ല​​ബ്ബാ​​യ സ​​റെ​​യ്ക്കാ​​യി ക​​ളി​​ക്കാ​​ൻ പോ​​കു​​ന്ന​​തി​​നാ​​ലാ​​ണി​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ ആ​​ദ്യ ടെ​​സ്റ്റാ​​ണി​​ത്. ജൂ​​ണ്‍ 14ന് ​​ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണു മ​​ത്സ​​രം.

അ​​ഫ്ഗാ​​നെ​​തി​​രാ​​യ ടെ​​സ്റ്റി​​നു​​ള്ള ടീം, ​​ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ എ ​​ടീം, അ​​യ​​ർ​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ട്വ​​ന്‍റി-20 ടീം, ​​ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20​​ക്കു​​ള്ള ടീം, ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ടീം ​​എ​​ന്നി​​വ​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി ഇ​​ന്ന് ബം​​ഗ​​ളൂ​​രു​​വി​​ൽ ചേ​​രും. കൗ​​ണ്ടി ക​​ളി​​ക്കാ​​ൻ പോ​​കു​​ന്ന കോ​​ഹ്‌​ലി ​അ​​യ​​ർ​​ല​​ൻ​​ഡി​​ൽ​​വ​​ച്ച് ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​നൊ​​പ്പം ചേ​​രും.

Related posts