ഗോവ: പ്രായപൂര്‍ത്തിയാകാത്ത റഷ്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍.
രവി ലമണി(28) എന്നയാളെയാണ് ഗോവയിലെ പെര്‍നെം പോലീസ് അറസ്റ്റ് ചെയ്തത്.
ഗോവയിലെ ആരംബോളിലെ റിസോര്‍ട്ടില്‍ വച്ചാണ് പീഡനം നടന്നത്. ഇയാള്‍ ഈ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു.
മേയ് ആറിനാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.
നീന്തല്‍കുളത്തിലും മുറിയിലും വച്ചാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
രവി ലമണിക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പടെയാണ് ചുമത്തിയിരിക്കുന്നത്.