തിരുവനന്തപുരം: വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് എം.സി. ജോസഫൈന് രാജിവച്ചതിൽ പ്രതികരിക്കാനില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം.
ജോസഫൈൻ രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റഹീമിന്റെ പ്രതികരണം. താൻ പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങൾ നൽകിയതെന്ന് റഹീം പറഞ്ഞു.
ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ വലിയ വിവാദം ഉയര്‍ന്നപ്പോൾ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം എത്തിയത് ഡിവൈഎഫ്ഐ ആയിരുന്നു.
വിവാദ പരാമര്‍ശത്തിൽ ജോസഫൈൻ ഖേദം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതോടെ ആ വിവാദം അവസാനിച്ചെന്നും ആയിരുന്നു റഹീം പറഞ്ഞത്.