നിലന്പൂർ: മന്പാട് സ്വദേശിനിയായ അന്പത്തിയഞ്ചുകാരിയെ പീഡിപ്പിക്കുകയും മാരകമായി ദേഹോപദ്രവമേൽപ്പിക്കുകയും കേസിൽ പതിനേഴുകാരൻ പോലീസ് പിടിയിൽ.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭർത്താവ് പുറത്തു പോയ സമയത്തു ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്കു യുവാവ് പിൻവാതിലിലൂടെയെത്തി പീഡിപ്പിച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു.
തുടർന്നു വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു പ്രതി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്നു വീട്ടമ്മ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രക്ഷപ്പെട്ട പ്രതിയെ കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തുവച്ചു പോലീസ് പിടികൂടി. ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണത്തിനെത്തിയത്. ഇതിനിടെയാണ് വീട്ടമ്മയ്ക്ക് പീഡനം ഏൽക്കേണ്ടിവന്നത്.
പ്രതിയെ തെളിവെടുപ്പിനു ശേഷം ശിശുക്ഷേമ സമിതി മുന്പാകെ ഹാജരാക്കും. പ്രതിയെ മുന്പ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് ബൈക്ക് മോഷണ ക്കേസിൽ പിടികൂടിയിരുന്നു.
സംഭവ സ്ഥലം ഉയർന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചു.