കീറിയ പാന്റ്..നോട്ട് നിരോധനം..ട്രംപ്..! റഹ്മാന്റെ ഊര്‍വ്വശി ഗാനത്തിന് പുതിയ വേര്‍ഷന്‍! വീഡിയോ കാണാം!

ykyykഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്മാന്റെ വിശ്വപ്രസിദ്ധമായ ഉര്‍വശി ഉര്‍വ്വശി എന്ന ട്രാക്കിന്റെ പുതിയ റീമിക്‌സ് പാട്ടിലെ വരികള്‍ ചര്‍ച്ചയാകുന്നു. ആരാധകരില്‍ നിന്നും നിര്‍ദേശങ്ങള്‍ വെച്ച് തയ്യാറാക്കിയ പാട്ടിലെ വരികളില്‍ ഡൊണാള്‍ഡ് ട്രംപും നോട്ട്‌നിരോധവും പോലുള്ള കാലിക പ്രസക്തിയുള്ള വിഷയങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

പുതിയ പാട്ടിനെക്കുറിച്ച് റഹ്മാന്‍ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. ഹിറ്റ് പാട്ടിലെ വരികള്‍ മാറ്റുന്നതിന് ജനങ്ങളില്‍ നിന്നും നിര്‍ദേശം ആരാഞ്ഞ് അദ്ദേഹം നേരത്തേ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഉര്‍വ്വശി ഗാനം താന്‍ പുതിയ രീതിയില്‍ തയാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതിന് പറ്റിയ വിഷയങ്ങള്‍ സംഭാവന ചെയ്യണമെന്നുമായിരുന്നു റഹ്മാന്‍ തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നത്. നല്ല പ്രതികരണമാണ് റഹ്മാനും സംഘത്തിനും സോഷ്യല്‍ മിഡിയയില്‍ നിന്നും ലഭിച്ചത്. യഥാര്‍ത്ഥ ട്യൂണ്‍ മാറ്റി പുതിയകാലത്തോട് സംവദിക്കുന്ന തരത്തില്‍ പാട്ട് തയ്യാറാക്കിയതില്‍ റഹ്മാനും സന്തോഷം പ്രകടിപ്പിച്ചു.

1994ല്‍ പുറത്തിറങ്ങിയ ശങ്കര്‍ സിനിമ കാതലനിലാണ് ഉര്‍വശി ഉര്‍വ്വശി എന്ന ഗാനം റഹ്മാന്‍ ഒരുക്കിയത്. 90കളിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു അത്. എം.ടി.വി ഇന്ത്യയുടെ ഫേസ്ബുക്ക് പേജില്‍ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.
https://youtu.be/ww1sH49uCjo

Related posts