പ്രതിസന്ധിഘട്ടങ്ങളില്‍ സിത്താരയെ സഹായിച്ചു ! പക്ഷെ ദേഹത്ത് തൊടാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നു പോയി;വെളിപ്പെടുത്തലുമായി റഹ്മാന്‍…

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്നു റഹ്മാന്‍. റൊമാന്റിക് ഹീറോ പരിവേഷത്തില്‍ ഒരുകാലത്ത് താരം സിനിമാലോകത്ത് നിറഞ്ഞു നിന്നു.

അക്കാലത്ത് യുവതികളുടെ ഹരമായിരുന്നു താരം. അന്നത്തെ മുന്‍നിര നായികമാരുടെയെല്ലാം നായകനാകാനും റഹ്മാന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് ഗോസിപ്പുകളിലും താരത്തിന് പേര് പതിവായി കേട്ടുകൊണ്ടിരുന്നു.

രോഹിണി,ശോഭന തുടങ്ങിയ നായികമാരുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്ന് തന്നെ പറയാം. അന്ന് സോഷ്യല്‍മീഡിയ ഒന്നും ഇല്ലാതിരുന്നിട്ടും ഗോസിപ്പുകള്‍ക്ക് പഞ്ഞം ഒന്നുമുണ്ടായിരുന്നില്ല.

ഇങ്ങനെ ഗോസിപ്പുകള്‍ എല്ലാം ഉണ്ടായിരുന്നു എങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാന്‍ പറഞ്ഞു.

സിനിമാ ജീവിതത്തില്‍ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ താരം തുറന്നു പറയുന്നത്. നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു.

അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്.

എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ് എന്നിങ്ങനെയെല്ലാം ആണ് താരം സിത്താരയുമായുള്ള ബന്ധത്തെ വിവരിക്കുന്നത്.

പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപ്പോയി എന്ന് പറഞ്ഞ് താരം ഒരു അനുഭവം പങ്കുവെക്കുകയാണ് ഉണ്ടായത്. ഒരു തമിഴ് സിനിമയുടെ സെറ്റില്‍വെച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു.

നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവര്‍ വാശി പിടിച്ചു എന്നാണ് റഹ്മാന്‍ പറഞ്ഞത്. അന്ന് സര്‍വ്വ നിയന്ത്രണം നഷ്ടമായി സൈറ്റില്‍ നിന്ന് തന്നെ റഹ്മാന്‍ ഇറങ്ങി പോവുകയാണ് ഉണ്ടായത്.

Related posts

Leave a Comment