എനിക്ക് ശ്രീലങ്കക്കാരിയായ ഒരു ആരാധിക ഉണ്ടായിരുന്നു. ഞാൻ ഒരിക്കൽ ശ്രീലങ്കയിൽ ഷൂട്ടിന് പോയപ്പോൾ ആ കുട്ടിയുടെ അച്ഛൻ എന്നെ ഫോൺ ചെയ്തു.
ഒരു ദിവസം ഡിന്നറിന് അവളുടെ വീട്ടിൽ പോയി. റൂമിലും ബാത്ത് റൂമിലുമെല്ലാം എന്റെ ഫോട്ടോയാണ്. പക്ഷെ അവൾ എന്നോട് സംസാരിക്കില്ല.
ഒരിടത്തിരുന്ന് എന്നെ നോക്കും. എന്നെ കാണാതെ വേറെയാരെയും കല്യാണം കഴിക്കില്ലെന്നാണ് അവൾ പറയുന്നത്. അവളെ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കാൻ അച്ഛനും അമ്മയും ആവശ്യപ്പെട്ടു.
ഞാൻ വിവാഹിതനാണ്. അവളുടെ സ്നേഹത്തിന് പകരം എന്തെങ്കിലും നൽകണമെന്ന് ഞാൻ പിന്നീടു ഭാര്യയോട് പറഞ്ഞു.
എന്റെ ആദ്യത്തെ മകളുടെ പേര് ആ ആരാധികയുടെ പേരാണ്. ആരാധികയുടെ കല്യാണം നടന്നു. അവൾക്ക് ഒരു മകൻ പിറന്നപ്പോൾ അവൾ എന്റെ പേരാണിട്ടത്. -റഹ്മാൻ