അപൂർവമായി മാത്രമേ ഒരു സിനിമയിൽ (പൊന്നിയിൽ സെൽവൻ) ഇത്രയധികം താരങ്ങൾ വരാറുള്ളൂ. അഭിനയിച്ച എല്ലാവരും പ്രധാനപ്പെട്ട താരങ്ങളാണ്.
സെറ്റിൽ അമ്പത്, അറുപത് കാരവാനുകളുണ്ടാവും. ഓരോരുത്തർക്കും കാരവാനുണ്ട്. ബാഹുബലിയിൽ മൂന്നോ നാലോ പേരാണ് പ്രധാന അഭിനേതാക്കൾ.
ബാക്കിയെല്ലാവരും ജൂനിയർ ആർട്ടിസ്റ്റുകളും മറ്റുമാണ്. പൊന്നിയിൻ സെൽവനിൽ ഒരു ചെറിയ വേഷത്തിലാണെങ്കിലും പ്രമുഖ ആർട്ടിസ്റ്റുകളാണ്.
പൊന്നിയിൻ സെൽവനിൽ എന്റെ ആദ്യ സീൻ ഐശ്വര്യ റായ്ക്കൊപ്പമാണ്. അവർ വളരെ പ്രൊഫഷണലാണ്. ഞാൻ വിചാരിച്ചത് ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ്.
പക്ഷെ അങ്ങനെയായിരുന്നില്ല. എന്നെ പറ്റി അവർക്ക് നന്നായി അറിയാമായിരുന്നു. സിനിമയിലെ എന്റെ വർഷങ്ങളെക്കുറിച്ചെല്ലാം സംസാരിച്ചു.
ഞാൻ ഷോക്കായി. ഒരു സീനിൽ റിഹേഴ്സൽ ചെയ്യണമെന്ന് പറഞ്ഞ് അവരും ഞാനും ഒരുമിച്ച് റിഹേഴ്സൽ ചെയ്തു. അവരുടെ താത്പര്യപ്രകാരമായിരുന്നുഅത്.
-റഹ്മാൻ