ശോഭനയ്ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. യഥാർഥത്തിൽ ഇത് ഞങ്ങളുടെ സെക്കന്‍ഡ് ലൈഫാണ്. തമ്മിൽ തമ്മിൽ എന്ന സിനിമയുടെ ചിത്രീകരണം കോവളത്തായിരുന്നു.
അവിടെ ഒരു പാറ കണ്ടിട്ട് ഞങ്ങൾ അതിന് മുകളിൽ കയറി ഷൂട്ട് ചെയ്തു. നന്നായി തിരമാല അടിക്കുന്നുണ്ടായിരുന്നു. അവിടെ കയറുന്നത് അപകടമാണെന്ന ബോര്‍ഡൊക്കെ ഉണ്ടായിരുന്നു.
എല്ലാ ഭാഷയിലും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചില്ല. ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും തിരമാല കുറവായിരുന്നു.
പിന്നീട് ഒരു തിരമാല അടിച്ചപ്പോള്‍ ഞാനും ശോഭനയും താഴേക്ക് വീണു. ഒരു കൈയില്‍ ശോഭനയേയും പിടിച്ച് നില്‍ക്കുകയായിരുന്നു ഞാൻ.
അവിടെയുള്ളവര്‍ ഓടി വന്നാണ് ഞങ്ങളെ രക്ഷിച്ചത്. പാറയിൽ ഇടിച്ച് ചില പരുക്കുകൾ ഒക്കെ സംഭവിച്ചിരുന്നു.