കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ റഹ്മാൻ. ചെന്നൈയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപിക്കൊപ്പം സഞ്ചരിച്ചു. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിച്ചു.
കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള പുതിയ ജോലി. ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നന്മ മാത്രം പ്രാർഥിക്കുന്നു. പ്രിയ സുഹൃത്തെ, ദൈവം അനുഗ്രഹിക്കട്ടെ, എന്ന കുറിപ്പോടെയാണ് റഹ്മാൻ ചിത്രങ്ങൾ പങ്കുവച്ചത്.