ന്യൂഡൽഹി: മകനെ കൊണ്ട് സ്വന്തം നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന കേസിൽ ബിഎസ്എൻഎൽ മുൻ ജീവനക്കാരി രഹ്ന ഫാത്തിമ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരേയാണ് ഹർജി.
രഹ്ന ഫാത്തിമയ്ക്കെതിരേ ചുമത്തിയ പോക്സോ നിയമ പ്രകാരമുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
എന്നാൽ, കലയുടെ ആവിഷ്കാരവും തന്റെ ആശയങ്ങൾ പ്രചരിപ്പിക്കലുമാണ് ഉദ്ദേശിച്ചതെന്നും കുട്ടികളെ അനുചിതമായ പ്രവർത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു.
കേസിൽ തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നയ്ക്കെതിരേ പരാതി നൽകിയ അഭിഭാഷകൻ അരുണ്‍ പ്രകാശും സുപ്രീം കോടതിയിൽ കവിയറ്റ് ഹർജി സമർപ്പിച്ചിട്ടുണ്ട്.