കൊച്ചി: മക്കളെക്കൊണ്ടു നഗ്നമേനിയില്‍ ചിത്രം വരപ്പിച്ചു ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരി രഹ്ന ഫാത്തിമ കീഴടങ്ങി.
ഹൈക്കോടതിയും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
നിയമനടപടികളോടു സഹകരിക്കുമെന്നു ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷമാണു കീഴടങ്ങാനെത്തിയത്. വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ രഹ്നയെ തൃശൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റി.
ഇന്നു സ്രവപരിശോധന നടത്തും. ഫലം നെഗറ്റീവെങ്കില്‍ ജില്ലാ ജയിലിലേക്കു മാറ്റും. പോക്സോ, ഐടി ആക്ട്, ജുവനൈല്‍ ജസ്റ്റീസ് ആക്ട് എന്നിവ പ്രകാരമാണ് രഹ്നക്കെതിരേ കേസെടുത്തിരിക്കുന്നത്.