
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു വിവാദത്തിലായ രഹന ഫാത്തിമയെ ജോലിയില്‍നിന്നു ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു.
മതവികാരം വൃണപ്പെടുത്തിയെന്ന കുറ്റത്തിനു രഹനയ്ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് അച്ചടക്കലംഘനം ആരോപിച്ചു 2018 നവംബര്‍ 27നു ജോലിയില്‍നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
ബിഎസ്എന്‍എലില്‍ ടെലികോം ടെക്നീഷ്യയായിരിക്കേയായിരുന്നു നടപടി. ജോലിയില്‍നിന്നു പിരിച്ചുവിട്ട കാര്യം ഇന്നലെ സമൂഹമാധ്യമത്തിലൂടെ രഹന ഫാത്തിമതന്നെയാണ് വെളിപ്പെടുത്തിയത്.