മലപ്പുറം: പ്രളയകാലത്തെ ദുരിതബാധിതര്‍ക്കായി വയനാട് എംപി രാഹുല്‍ ഗാന്ധി നല്കിയ ഭക്ഷ്യകിറ്റുകള്‍ കെട്ടികിടക്കുന്നു. ഭക്ഷ്യകിറ്റിലെ അരി ഉള്‍പ്പടെയുള്ള പലസാധനങ്ങളും പുഴുവരിച്ച നിലയിലാണ്.
നിലമ്പൂര്‍ പഴയ നഗരസഭ ഓഫീസിന് മുന്പിലെ വാടക മുറിയിലാണ് ഭക്ഷ്യ കിറ്റുകളുള്ളത്. കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിക്ക് നല്കിയ ഭക്ഷ്യകിറ്റുകളാണിത്.
കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന ആളുകളാണ് ഭക്ഷ്യകിറ്റുകള്‍ കെട്ടികിടക്കുന്നത് കണ്ടത്. സംഭവമറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കടമുറി പൂട്ടിയിട്ടു.
ഭക്ഷ്യ കിറ്റുകള്‍ കൂടാതെ പുതപ്പ്, വസ്ത്രങ്ങള്‍ എന്നിവയും കടമുറിയില്‍ കെട്ടികിടക്കുന്നുണ്ട്. ഈ വസ്തുക്കള്‍ തെരഞ്ഞെടുപ്പ് സമയം വിതരണം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു.
കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നയാള്‍ ഞെട്ടി! പ്രളയകാലത്തെ ദുരിതബാധിതർക്കായി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകൾ പുഴുവരിച്ച നിലയിൽ
