അടുത്തകാലത്ത് രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കടമെടുത്ത് മുങ്ങിയ വ്യക്തികളെയും ഇവര്‍ക്കുനേരെ കണ്ണടയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധിപ്പിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായത്. ‘മോഡി’ എന്ന പേര് നിര്‍ജ്ജീവാവസ്ഥയുടെയും അഴിമതിയുടെയും പര്യായമാണെന്നും അമിത് ഷാ കൊലപാതകക്കേസ് പ്രതിയാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്‍ നീരവ് മോഡിയും ക്രിക്കറ്റിലെ ഏറ്റവും വലിയ അഴിമതിക്കാരന്‍ ലളിത് മോഡിയും പ്രധാനമന്ത്രിയുടെ പേരിലുള്ളവരാണ്. മോഡി എന്ന പേര് തന്നെ ഇപ്പോള്‍ പ്രധാനമന്ത്രിയുടെയും ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസുകാരന്റേയും ചേര്‍ന്നുള്ള വഞ്ചനയുടെ പ്രതീകമാണ്. മോഡി മറ്റൊരു മോഡിക്ക് നിങ്ങളുടെ പണത്തില്‍ നിന്നും 30,000 കോടി രൂപ കൊടുത്തു.
ഈ മോഡി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റേ മോഡിക്ക് സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ പണം നല്‍കി. പരസ്പരം ഉപകാരപ്പെടുന്ന കരാറുകളാണ് ഇരുവരും ഉണ്ടാക്കിയത്. അതുപോലെ തന്നെ യുദ്ധവിമാനങ്ങളുടെ കാര്യവും മറക്കരുതെന്നും ഈ മനുഷ്യനെ പച്ചക്കറി വാങ്ങാന്‍ പോലും വിശ്വസിക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. അഴിമതിക്കാരനായ മോഡിക്ക് എങ്ങിനെ അഴിമതിക്കെതിരേ പോരാടാനാകുമെന്നും രാഹുല്‍ ചോദിച്ചു.