കോൽക്കത്ത: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.
സുവർണ ബംഗാൾ നിർമിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം മരീചികയാണ്. വെറുപ്പും ലഹളയും മാത്രമാണ് ബിജെപിക്കു നൽകാൻ സാധിക്കുക.
ബംഗാളിലെ പാരമ്പര്യത്തെയും സംസ്കാരത്തെയും നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആസാമിലും തമിഴ്നാട്ടിലും ഇതേ കാര്യം തന്നെയാണ് ബിജെപി ചെയ്യുന്നത്.
മുഖ്യമന്ത്രി മമത ബാനർജിയയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തൃണമൂൽ പരാജയമാണ്. ബംഗാളിലെ ആളുകൾ തൊഴിൽ തേടി മറ്റു സ്ഥലത്തേക്കു പോകുകയാണ്.
തൊഴിൽ ലഭിക്കുന്നതിനുവേണ്ടി വേതനം കുറയ്ക്കുന്ന ഏക സംസ്ഥാനം ബംഗാൾ ആണെന്നും രാഹുൽ കുറ്റപ്പെടുത്തി.