കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി രാഹുൽ പി. ഗോപാലന് ജർമനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. നവവധുവിനെ പന്തീരാങ്കാവിലെ മർദിച്ച സമയത്ത് രാഹുലിന്റെ വീട്ടിലുണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. രാജേഷിന്റെ ഉൾപ്പെടെ വാട്സാപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചു വരികയാണ്.
രാഹുലിന്റെ അമ്മ ഉഷയെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. ഇതിനായി ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ജര്‍മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനാല്‍ ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും. രാഹുലിന്റെ പന്തീരാങ്കാവ് വള്ളിക്കുന്നിലെ വീട് അടഞ്ഞുകിടക്കുകയാണ്. അയല്‍ വാസികളില്‍നിന്ന് ഇന്നലെ വൈകുന്നേരം പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.