കോട്ടയം: ജില്ലയിലെ കോണ്ഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്ന് രാഹുൽഗാന്ധിയുടെ സന്ദർശനം. കായംകുളത്തു നിന്നുമാണ് രാഹുൽ ഗാന്ധി കോട്ടയം ജില്ലയിലേക്ക് എത്തിയത്.ചിങ്ങവനത്താണ് രാഹുൽ ഗാന്ധിക്കു ജില്ലയിലേക്കുള്ള വരവേൽപ്പ് നല്കിയത്.
തുടർന്നു പരുത്തുംപാറയിലെത്തി പൊതുസമ്മേളനത്തിൽ പങ്കെടുത്തു. തുടർന്നു ചോഴിയക്കാട്, പാറയ്ക്കൽകടവ്, പുതുപ്പള്ളി വഴി മണർകാട് എത്തിയ രാഹുൽഗാന്ധി മണർകാട് കവലയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ചു.
കൊടുങ്ങൂർ വഴി ഒന്നിനു പൊൻകുന്നത്തെത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന ജോസഫ് വാഴയ്ക്കനുവേണ്ടി പ്രചാരണം നടത്തും.
പൈക വഴി പാലായിൽ എത്തി രണ്ടിനു മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. മരങ്ങാട്ടുപള്ളി വഴി മൂന്നിനു ഉഴവൂരിലെത്തി മോൻസ് ജോസഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും.
തുടർന്നു കൂത്താട്ടുകുളം വഴി പിറവത്തേക്കു പോകും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ എന്നിവരും രാഹുൽഗാന്ധിക്കൊപ്പമുണ്ടായിരുന്നു.