ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യം ആവശ്യപ്പെടുന്നത് പ്രതിവിധിയാണെന്നും പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന താൻ, രാജ്യമെമ്പാടുനിന്നും ദാരുണമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് തുടർച്ചയായി കാണുന്നത്.
ഇന്ത്യക്ക് മുന്നിൽ കോവിഡ് പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്. ഇതിനൊപ്പം സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
കോവിഡ് പ്രതിസന്ധിയിൽ പ്രതിവിധിയാണാവശ്യം അല്ലാതെ പൊള്ളയായ വാഗ്ദാനങ്ങളല്ലെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഓക്സിജനും, ആശുപത്രികളിൽ കിടക്കകളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും ഇക്കാര്യത്തിൽ യാതൊരു പുരോഗതിയുണ്ടായില്ല.