ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എംപിമാരും പാർലമെന്റിൽ എത്തിയത് സൈക്കിളിൽ.
ഇന്ന് രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി.
പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ 14 രാഷ്ട്രീയ പാര്‍ട്ടികളാണ് പങ്കെടുത്തത്. ബിഎസ്പിയും ആംആദ്മി പാര്‍ട്ടിയും ജെഡിഎസും യോഗത്തില്‍ പങ്കെടുത്തില്ല.