ന്യൂഡൽഹി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും. പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം രാഹുല്‍ നിരസിച്ചിരുന്നു. എന്നാല്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറര്‍ അരുണ്‍ ധുമാല്‍ എന്നിവരുടെ നിര്‍ബന്ധത്തിന് രാഹുല്‍ വഴങ്ങിയതായാണ് സൂചന.
ട്വന്റി20 ലോകക്കപ്പോടെ രവിശാസ്ത്രി സ്ഥാനം ഒഴിയും. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.